Du er ikke logget ind
Beskrivelse
വര്]ത്തമാനകാലത്തിന്]റെ പൊലിമയും പൊറുതികേടുകളും നിറയുന്ന കവിതകള്]. മനുഷ്യര്] നേരിടുന്ന കടുത്ത സംഘര്]ഷങ്ങളെ അവതരിപ്പിക്കുമ്പോഴും ഇരുട്ടു നിറഞ്ഞ ജീവിതം പൂനിലാവാക്കിയ ബിംബങ്ങളെ കവി മറക്കുന്നില്ല. മഴ നനഞ്ഞ മരക്കൊമ്പുകള്] ചിതയൊരുക്കാന്] നെട്ടോട്ടമോടുന്നതും നിശ്ശബ്ദതയുടെ മുഖംമൂടി അണിഞ്ഞ നഗരവും വഴി കാണിക്കുന്ന ബോര്]ഡുകള്] നിലത്തു കിടക്കുന്നതും നോക്കി ഇതെന്തു ലോകം എന്ന് അമ്പരക്കുന്ന മനുഷ്യമുഖങ്ങള്]. അവയുടെ അര്]ത്ഥതലങ്ങളൊരുക്കുന്ന ആഖ്യാനങ്ങള്], ഉള്]ത്തുടിപ്പുകള്]. പ്രകൃതിയും പ്രണയവും രാഷ്ട്രീയവും സംസ്കാരവും പ്രമേയങ്ങളാകുന്ന കാവ്യസമാഹാരം.